Friday, 22 September 2023

ഗുരുവന്ദനംി ....

നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ 2023-24 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗവും രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ അധ്യക്ഷനായിരുന്നു. പ്രശസ്ത ട്രെയിനറും അധ്യാപകനുമായ ആയ ജോജോ മൈലാടൂർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് പ്രവർത്തന പദ്ധതി വിശദീകരിച്ചു. പുതിയ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പുതിയ പി ടി എ പ്രസിഡന്റ് ആയി സൈജു ഇലവുങ്കലനെയും മദർ പി ടി എ പ്രസിഡണ്ട് ആയി സാലി ജോർജ് മാണിക്യത്തിനെയും തെരഞ്ഞെടുത്തു. രക്ഷാകർത്തൃ ശാക്തീകരണ ക്ലാസ്സിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു. മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment