Friday, 22 September 2023

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു ....

നെല്ലിക്കുറ്റി:മണിപ്പുരിലെ വേദനയനുഭവിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എല്ലാ ഇന്ത്യക്കാരും ഏകോദര സഹോദരന്മാരാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾ പ്രതിജ്ഞ പുതുക്കി. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ തിരി തെളിച്ചു പ്രതിഷേധ ജ്വാല തെളിച്ചു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡണ്ട് സൈജു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ തിരി തെളിച്ചു പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment