Friday, 22 September 2023

ബഷീർ അനുസ്മരണം ....

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ദിന സന്ദേശം, പോസ്റ്റർ പ്രകാശനം, ബഷീർദിന ക്വിസ് മത്സരം, പുസ്തക നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. തൃദിന ബഷീർ ആഘോഷ പരിപാടികൾ പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കുമാരി അർപ്പിത അൽഫോൻസ 'പാത്തുമ്മയുടെ ആട് ' കാവ്യശിൽപ്പമായി അവതരിപ്പിച്ചു. മാസ്റ്റർ അലൻ ബാബുവിന്റെ ബഷീർ കാരിക്കേച്ചർ പ്രദർശിപ്പിച്ചു.ബഷീറിന്റെ കൃതികൾ വായിച്ചു ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, 'ബാല്യകാലസഖി'യുടെ നാടകാവിഷ്കാരം തുടങ്ങിയവ ഈ മൂന്ന് ദിനങ്ങളിലായി നടക്കും. പരിപാടികൾക്ക് ശ്രീമതി സുമിത മാത്യു, ശ്രീമതി ലിസ്സി കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment