Friday, 10 November 2023

ഇരിക്ക‍ൂർ ഉപജില്ല സ്‍ക‍ൂൾ കലോത്സവം വിളംബര ജാഥ ക‍ുടിയാൻ മലയിൽ ആരംഭിച്ച‍ു ....
/>
"/>
ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവ വിളംബര ജാഥ കുടിയാൻ മലയിൽ വച്ച് ആരംഭിച്ചു. റവ.ഫാദർ പോൾ വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരുവേശ്ശി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ഷൈല ജോയി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസ്സി ഇമ്മാനുവൽ ഫ്ലാഗ് ഓഫ് ചെയ്തു. അനുഗ്രഹ പ്രഭാഷണം ഫാ.മാത്യു ഓലിക്കൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരമയിൽ പഞ്ചായത്ത് മെമ്പർമാരായ മിനി ഷൈബി , പൗളിൻ കാവനാടിയിൽ, ജോയി ജോൺ , അനില ജെയ്സൻ , ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ എച്ച് എം ബിജു കുറുമുട്ടം കുടിയാൻ മല വ്യാപാരി വ്യവസായ ഏകോപന സമിതി ബെന്നി, ലൈസൻ മാവുങ്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.. കുടിയാൻ മല മേരി ക്യൂൻ ഹൈസ്ക്കൂൾ എച്ച് എം മഞ്‌ജു ടീച്ചർ സ്വാഗതവും സെന്റ് അഗസ്റ്റിൻ ഹൈസ്ക്കൂൾ എച്ച് എം സിബി ഫ്രാൻസിസ് നന്ദിയും അർപ്പിച്ചു. തുടർന്ന് സെന്റ് അഗസ്റ്റിൻ ഹൈസ്ക്കുളിലെ കുട്ടികളുടെ ഫ്ലാഷ്‌മോഗും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുമാണ് വിളംബര ജാഥ പ്രയാണം തുടർന്നത്. ....

No comments:

Post a Comment